cpm-candidate-list-declared

cpm

തിരുവനന്തപുരം: ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സി പി എം മത്സരിക്കുന്ന 92 സീറ്റുകളിലേയും മറ്റ് ഘടകക്ഷികകളുടേയും ആദ്യഘട്ടസ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടെ എല്‍ഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഔദ്യോഗികമായി തുടക്കം കുറിച്ചു. ഏപ്രില്‍ അഞ്ചിന് പ്രകടനപത്രിക പുറത്തിറക്കും.

തര്‍ക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കാനാണ് ഇടതുമുന്നണി തീരുമാനം. സിപിഎം 92 സീറ്റുകളിലും സിപിഐ 27 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ജനതാദള്‍ എസ് അഞ്ചു സീറ്റിലും, എന്‍സിപി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ നാല് വീതം സീറ്റുകളിലും ഐഎന്‍എല്‍ മൂന്ന് സീറ്റിലും മറ്റു പാര്‍ട്ടികള്‍ ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്.

വി.എസ്.അച്യുതാനന്ദനുള്‍പ്പെടെയുള്ള മുപ്പത് സിറ്റിങ് എം.എല്‍.എമാര്‍, പിണറായി വിജയന്‍ മുതല്‍ മുതല്‍ ഇളമുറക്കാരന്‍ ജെയ്ക് സി.തോമസ് വരെയുള്ള പട്ടികയില്‍ നടന്‍ മുകേഷ്, മാധ്യമപ്രവര്‍ത്തകരായ നികേഷ് കുമാര്‍, വീണാജോര്‍ജ് തുടങ്ങിയവരാണ് മറ്റുശ്രദ്ധേയര്‍. 16 വനിതാ സ്ഥാനാര്‍ത്ഥികളും ഇടതുമുന്നണിയുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

സി പി ഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്നലെ സംസ്ഥാന കമ്മിറ്റി അന്തിമരൂപം നല്‍കിയിരുന്നു. പി കെ വിയുടെ മകള്‍ ശാരദ മോഹനും സിറ്റിംഗ് എം എല്‍ എമാരായ ഇ എസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവരുമാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതകള്‍. രണ്ടു ടേം പൂര്‍ത്തിയായവര്‍ മത്സരിക്കേണ്ടെന്ന വ്യവസ്ഥയില്‍ ആറു പേര്‍ക്ക് ഇളവു നല്‍കിയിട്ടുണ്ട്.

സി.പി.എം സ്ഥാനാര്‍ത്ഥികള്‍

കാസര്‍ഗോഡ്

സി എച്ച് കുഞ്ഞമ്പു (മഞ്ചേശ്വരം),കെ കുഞ്ഞിരാമന്‍(ഉദുമ), എം രാജഗോപാല്‍,(തൃക്കരിപ്പൂര്‍)

കണ്ണൂര്‍

സി കൃഷ്ണന്‍ (പയ്യന്നൂര്‍), ടി വി രാജേഷ് (കല്ല്യാശ്ശേരി), ജെയിംസ് മാത്യു(തളിപ്പറമ്പ്), എം വി നികേഷ് കുമാര്‍. (സ്വത, അഴീക്കോട്), പിണറായി വിജയന്‍ (ധര്‍മ്മടം),എ എന്‍ ഷംസീര്‍ (തലശ്ശേരി), കെ കെ ശൈലജ (കൂത്തുപറമ്പ്), ഇ പി ജയരാജന്‍ (മട്ടന്നൂര്‍), ബിനോയ് കുര്യന്‍ (പേരാവൂര്‍)

വയനാട്

ഒ ആര്‍ കേളു (മാനന്തവാടി), രുഗ്മിണി സുബ്രഹ്മണ്യന്‍(സുല്‍ത്താന്‍ ബത്തേരി), സി കെ ശശീന്ദ്രന്‍(കല്‍പറ്റ)

കോഴിക്കോട്

കെ കെ ലതിക(കുറ്റ്യാടി),കെ ദാസന്‍(കൊയിലാണ്ടി),ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര),പുരുഷന്‍ കടലുണ്ടി(ബാലുശ്ശേരി),എ പ്രദീപ് കുമാര്‍ (കോഴിക്കോട് നോര്‍ത്ത്),വി കെ സി മമ്മദ് കോയ (ബേപ്പൂര്‍), അഡ്വ പി ടി എ റഹീം(സ്വത. കുന്ദമംഗലം), കാരാട്ട് അബ്ദുള്‍ റസാഖ് (സ്വത.കൊടുവള്ളി), ജോര്‍ജ് എം തോമസ് (തിരുവമ്പാടി)

മലപ്പുറം
കെ പി ബീരാന്‍ കുട്ടി (സ്വത.കൊണ്ടോട്ടി),പി വി അന്‍വര്‍ (സ്വത.നിലമ്പൂര്‍),കെ നിഷാന്ത് (വണ്ടൂര്‍), വി ശശികുമാര്‍ (പെരിന്തല്‍മണ്ണ), അഡ്വ. ടി കെ റഷീദ് അലി (മങ്കട),അഡ്വ കെ പി സുമതി (മലപ്പുറം), വി അബ്ദുറഹ്മാന്‍ (താനൂര്‍, സ്വത), പി അബ്ദുള്‍ ഗഫൂര്‍ (സ്വത.തിരൂര്‍),കെ ടി ജലീല്‍ (തവനൂര്‍ സ്വത), പി പി ബഷീര്‍ (വേങ്ങര), പി ശ്രീരാമകൃഷ്ണന്‍ (പൊന്നാനി)

പാലക്കാട്

സുബൈദ ഇസഹാഖ് (തൃത്താല),പി കെ ശശി (ഷൊര്‍ണ്ണൂര്‍),പി ഉണ്ണി (ഒറ്റപ്പാലം), കെ വി വിജയദാസ് (കോങ്ങാട്),വി എസ് അച്യുതാന്ദന്‍ (മലമ്പുഴ), എന്‍ എന്‍ കൃഷ്ണദാസ് (പാലക്കാട്),എ കെ ബാലന്‍ (തരൂര്‍), കെ ബാബു (നെന്മാറ),കെ ഡി പ്രസേനന്‍ (ആലത്തൂര്‍)

തൃശ്ശൂര്‍

യു ആര്‍ പ്രദീപ് (ചേലക്കര),എ സി മൊയ്തീന്‍ (കുന്നംകുളം), കെ വി അബ്ദുള്‍ ഖാദര്‍ (ഗുരുവായൂര്‍), മുരളി പെരുനെല്ലി (മണലൂര്‍), മേരി തോമസ് (വടക്കാഞ്ചേരി),പ്രൊഫ കെ യു അരുണന്‍ (ഇരിങ്ങാലക്കുട), പ്രൊഫ. സി രവീന്ദ്രനാഥ് (പുതുക്കാട്), ബി ഡി ദേവസി (ചാലക്കുടി)

എറണാകുളം

സാജു പോള്‍ (പെരുമ്പാവൂര്‍),അഡ്വ വി സലീം (ആലുവ), എ.എം യൂസഫ് (കളമശ്ശേരി), എസ് ശര്‍മ്മ (വൈപ്പിന്‍ ),കെ ജെ മാക്‌സി (കൊച്ചി),എം സ്വരാജ് (തൃപ്പൂണിത്തുറ), അഡ്വ എം.അനില്‍കുമാര്‍ (എറണാകുളം), ഡോ. സെബാസ്റ്റ്യന്‍ പോള്‍(തൃക്കാക്കര,സ്വത), അഡ്വ ഷിജി ശിവജി (കുന്നത്തുനാട്), എം ജെ ജേക്കബ് (പിറവം), കോതമംഗലം(പ്രഖ്യാപിച്ചില്ല).

ഇടുക്കി

എസ് രാജേന്ദ്രന്‍ (ദേവികുളം),എം എം മണി (ഉടുമ്പന്‍ചോല),തൊടുപുഴ – പ്രഖ്യാപിച്ചിട്ടില്ല

കോട്ടയം

സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍),അഡ്വ.റെജി സക്കറിയ (കോട്ടയം), ജെയ്ക്ക് സി തോമസ് (പുതുപ്പള്ളി)

ആലപ്പുഴ

എ എം ആരിഫ് (അരൂര്‍), ഡോ. ടി എം തോമസ് ഐസക്ക്(ആലപ്പുഴ),ജി സുധാകരന്‍ (അമ്പലപ്പുഴ), അഡ്വ.യു പ്രതിഭ ഹരി
(കായംകുളം),ആര്‍ രാജേഷ് (മാവേലിക്കര) അഡ്വ.കെ കെ രാമചന്ദ്രന്‍ നായര്‍ (ചെങ്ങന്നൂര്‍)

പത്തനംതിട്ട

രാജു എബ്രഹാം (റാന്നി),വീണാ ജോര്‍ജ് (സ്വത.ആറന്മുള),ആര്‍ സനല്‍കുമാര്‍ (കോന്നി)

കൊല്ലം

അഡ്വ. അയിഷാ പോറ്റി (കൊട്ടാരക്കര),ജെ മേഴ്‌സികുട്ടിയമ്മ(കുണ്ടറ), മുകേഷ് (സ്വത.കൊല്ലം),എം നൌഷാദ്(ഇരവിപുരം),

തിരുവനന്തപുരം

അഡ്വ.ഡി ജോയ് (വര്‍ക്കല),അഡ്വ. ബി സത്യന്‍ (ആറ്റിങ്ങല്‍), ഡി കെ മുരളി (വാമനപുരം),കടകംപള്ളി സുരേന്ദ്രന്‍, (കഴക്കൂട്ടം),ടി എന്‍ സീമ (വട്ടിയൂര്‍ക്കാവ്), വി ശിവന്‍കുട്ടി (നേമം), അഡ്വ. എ എ റഷീദ് (അരുവിക്കര), സി കെ ഹരീന്ദ്രന്‍ (പാറശ്ശാല), ഐ ബി സതീഷ് (കാട്ടാക്കട),കെ ആന്‍സലന്‍ (നെയ്യാറ്റിന്‍കര).

Top