കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി

murder

കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. പവിത്രേശ്വരം സ്വദേശി ദേവദത്തനെയാണ് കുത്തിക്കൊന്നത്.

വ്യാജമദ്യമാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top