ആലപ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ബന്ധു കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ആലപ്പുഴ സനാതനപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. സുരേഷിന്റെ സഹോദരന്‍ സതീഷിന്റെ മകന്‍ മനുവിനെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

65കാരനായ സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മനു. ആക്രമണം വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

 

Top