തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം കട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണം. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോത്തൻകോട് പൊലീസ് പറഞ്ഞു.

Top