പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. പാലക്കാട് പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലിനെയാണ്(25) പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.

പോക്‌സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ പൊലീസ് ആണ് തുടരന്വേഷണം നടത്തുന്നത്.

Top