കാട്ടാക്കടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

cpm

തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിനു നേരെ ആക്രമണം.

വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു ആക്രമണം. കല്ലേറില്‍ ടോമി ആന്റണിയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

അതേസമയം വ്യാപകമായ അക്രമത്തെ തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു.

വെള്ളിയാഴ്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനു നേരെയും ആ ക്രമണമുണ്ടായി. നഗരത്തില്‍ പലയിടത്തും ബിജെപി-സിപിഎം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. അക്രമങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഐ.പി. ബിനു ഉള്‍പ്പെടെ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും ആറ് ബിജെപി പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റു ചെയ്തു.

Top