സിപിഎം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമണം; കൊടിതോരണങ്ങളും ബോര്‍ഡും തീവെച്ച് നശിപ്പിച്ചു

കുമ്പള: ബംബ്രാണ ചൂരിത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ കൊടിതോരണങ്ങളും ബോര്‍ഡും തീവെച്ച് നശിപ്പിച്ചു. സി.പി.എം. ബ്രാഞ്ച് ഓഫീസിനു നേരെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

തീ കത്തുന്നത് കണ്ട് സമീപത്തെ വീട്ടുകാര്‍ പരിസരവാസികളെ വിവരം അറിയിക്കുകയും തീ അണക്കുകയുമായിരുന്നു. സംഭവത്തില്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top