ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം, സിപിഎം ബ്രാഞ്ചംഗം അറസ്റ്റില്‍

cpm

കണ്ണൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കമ്പാറയിലെ ചൂരക്കാട്ട് ബിജു വധവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍.

സിപിഎം കക്കമ്പാറ ബ്രാഞ്ചംഗം നടുവിലെപുരയില്‍ ഷാന്‍ കുമാര്‍ എന്ന ശ്യാംകുട്ടനെയാണ് (27) ഗൂഢാലോചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

മൂന്നുപേര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി പറയുന്ന സംഭവത്തില്‍ ഇതേ കുറ്റത്തിന് കാരന്താട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇതോടെ ബിജു വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

12 പ്രതികളുള്ള കേസില്‍ സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന അനിയന്‍കുട്ടന്‍ എന്ന പ്രജീഷ്, കക്കന്പാറയിലെ വിജിലേഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളതെന്നും പോലീസ് പറഞ്ഞു.

Top