മഞ്ചേശ്വരത്ത് സിപിഎം-ബിജെപി വോട്ട് കച്ചവടം; വി ഡി സതീശന്‍

VD Satheesan

കൊച്ചി: മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷന്‍ സുരേന്ദ്രനെ വിജയിപ്പിക്കാന്‍ സിപിഐഎം വോട്ട് കച്ചവടം നടത്തുമെന്ന് വി. ഡി സതീശന്‍.

ഇക്കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായി കഴിഞ്ഞു. തനിക്ക് അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് നിന്ന് കോണ്‍ഗ്രസിന്റെ ബൂത്ത് കമ്മിറ്റികള്‍ തെളിവുകള്‍ കൈമാറിയിട്ടുണ്ട്.

ഇത് കൂടാതെ ആറ് മണ്ഡലങ്ങളില്‍ കൂടി ബിജെപി-സിപിഐഎം വോട്ട് കച്ചവടം നടക്കുമെന്നും വി. ഡി സതീശന്‍ പറഞ്ഞു. ആറ് മണ്ഡലങ്ങളിലെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Top