ഐജി ശ്രീജിത്തിനെ വിശ്വാസമുണ്ട്, അന്വേഷണത്തിന് നിയോഗിച്ചവരെ വിശ്വാസമില്ല: സുരേഷ്‌ഗോപി

കാസര്‍ഗോഡ്: സിപിഎമ്മിനെതിരെ ബിജെപി എംപിയും നടനുമായ സുരേഷ്‌ഗോപി രംഗത്ത്.

കാസര്‍ഗോഡ് കൊലപാതക കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ശ്രീജിത്ത് നല്ല ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തെ അന്വേഷണത്തിനായി നിയോഗിച്ച രാഷ്ട്രീയ തിമിരം ബാധിച്ചവരില്‍ വിശ്വാസമില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ഹര്‍ത്താലിനെ, ഭരണത്തിലിരിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ ഭരണം മാറുമ്പോള്‍ വാക്ക് മാറ്റരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സുരേഷ്‌ഗോപി സിപിഎമ്മിനെതിരെ രംഗത്തെത്തിയത്.

Top