ത്രിപുരയില്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.എം കേവല ഭൂരിപക്ഷത്തിലേക്ക്

cpm

ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടുകളായി ഇടതുപക്ഷം മുന്നിട്ടു നില്‍ക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സി.പി.എം കേവല ഭൂരിപക്ഷത്തിലേക്ക് പോകുന്നു. 53 സീറ്റുകളിലെ ലീഡ് നില പുറത്തെത്തുമ്പോള്‍ 30 സീറ്റില്‍ സി.പി.എം മുന്നിട്ടാണ് നില്‍ക്കുന്നത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായുള്ളത്.

ശക്തമായ മത്സരം കാഴ്ചവെച്ച ബി.ജെ.പി 23 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. നേരത്തെ കോണ്‍ഗ്രസ്സ് ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് അത് നഷ്ടപ്പെട്ടിരുന്നു. സി.പി.എമ്മിന്റെ മുന്നേറ്റത്തോടെ തുടങ്ങിയ വോട്ടെണ്ണലില്‍ പിന്നീട് ലീഡ് നില അനുനിമിഷം മാറി മറിയുന്നതാണ് കാണുന്നത്.

Top