CPM-BJP Conflict in Kuttyadi

കോഴിക്കോട്: കുറ്റ്യാടി മരുതോങ്കരയില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. മൂന്നു വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ഒരു ബിജെപി പ്രവര്‍ത്തകന്റെ കട തീവച്ച് നശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായത്. ചന്ദ്രദാസ്, രവീന്ദ്രന്‍, ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബെറിഞ്ഞത്. വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കുറ്റ്യാടിയില്‍ കഴിഞ്ഞ ദിവസവും അക്രമം നടന്നിരുന്നു. സിപിഐഎം കുറ്റ്യാടി ലോക്കല്‍ സെക്രട്ടറി മനോജിന് നേരെ ആക്രമണം ഉണ്ടായി. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകും ആക്രമിക്കപ്പെട്ടിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. അടുത്തിടെയായി ഇരു പാര്‍ട്ടികളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവങ്ങളും.

Top