വീണ്ടും സിപിഎം – ബിജെപി സംഘര്‍ഷം; ഗര്‍ഭിണി അടക്കമുള്ളവര്‍ക്ക് പരിക്കെന്ന് പരാതി

തിരുവനന്തപുരം: മലയിന്‍കീഴില്‍ സിപിഎം – ബിജെപി സംഘര്‍ഷം. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഗര്‍ഭിണി ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റെന്നാണ് പരാതി. ഇരു വിഭാഗത്തിലുമായി പത്തോളം പേര്‍ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലുണ്ട്.

 

Top