കണ്ണൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബെറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്‌

bomb attack

കണ്ണൂര്‍: വളപട്ടണം പുതിയതെരുവില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമണം ഉണ്ടായത്. ചിറക്കല്‍ ധനരാജ് തീയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. ഓഫീസിന് മുന്നില്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കനാണ് പൊള്ളലേറ്റത്. പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ദേശീയ പാതയിലെ വാഹന യാത്രക്കാര്‍ നല്‍കിയ വിവരമറിഞ്ഞ് വളപട്ടണം പൊലീസ് എത്തിയാണ് തീ കെടുത്തിയത്.

Top