സിപിഎം-ബിജെപി സംഘര്‍ഷം; മാഹിയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: മാഹിയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ശ്രീജില്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമാണ്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകന്‍ പ്രസാദിന്റെ വീട് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും ബൈക്കും നശിപ്പിക്കുകയും ചെയ്തു.

Top