ഹരിപ്പാട് കൊലപാതകത്തിന് പിന്നിൽ സിപിഎം: കെ സുരേന്ദ്രൻ

തൃശൂര്‍: ഹരിപ്പാട് കൊലപാതകത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകര്‍ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊലപാതകത്തില്‍ പിടിയിലായവരെല്ലാം സി പി എം പ്രവര്‍ത്തകര്‍ ആണ്. ഹരിപ്പാട് കൊലപാതകം രാഷ്ട്രീയ കൊലപാതമാണോയെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഹരിപ്പാട് കുമാരപുരം തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. 26 വയസായിരുന്നു. ബിജെപി പ്രവര്‍ത്തകനായിരുന്നു മരിച്ച ശരത്. ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഇന്ന് പുലര്‍ച്ചെ ആണ് ശരത് മരിച്ചത്. ഏഴ് അംഗ സംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് പറഞ്ഞു. നാല് പേര്‍ കസ്റ്റഡിയില്‍ ഉണ്ട്.

 

Top