കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയാ കമ്മിറ്റി അംഗം

AKG സെന്ററിനു നേരെ നടന്ന ബോംബ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മറ്റി അംഗം. കോഴിക്കോട്ട് നടത്തിയ മാര്‍ച്ചിലാണ് സിപിഎം ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് കൊലവിളി പ്രസംഗം നടത്തിയത്. ” ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലിൽ അല്ല ,ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല, എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം ,സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി ” എന്നാണ് മാർച്ചിൽ അദ്ദേഹം പ്രസംഗിച്ചത്.

Top