മന്ത്രിയുടെ പണി ഇതല്ല;എ.കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം ആനന്ദന്‍

തിരുവന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നില്‍ക്കലല്ല മന്ത്രിയുടെ പണിയെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. കെഎസ്ആര്‍ടിസിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആനത്തലവട്ടം ആവശ്യപ്പെട്ടു.

Top