സിപിഎം അങ്ങോട്ട് ചെന്ന് ആക്രമിച്ചിട്ടില്ല, ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരിച്ചു: എ.കെ. ബാലന്‍

ak balan

ചെങ്ങന്നൂര്‍: സിപിഎം ആരെയും അങ്ങോട്ട് ചെന്ന് ആക്രമിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം ഉണ്ടായാല്‍ പലസ്ഥലങ്ങളിലും പ്രതിരോധിക്കാറുണ്ട്. കായിക ബലം ഉപയോഗിച്ച് കൊണ്ട് ആര്‍എസ്എസ് ഇടതുപക്ഷത്തെ നേരിടുകയാണ്, ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടിന് പ്രാധാന്യമില്ല, അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരില്‍ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ബാലന്റെ പ്രതികരണം. സിപിഎം പ്രവര്‍ത്തകന്‍ ബാബു കൊല്ലപ്പെട്ടതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെയും ഒരു സംഘം കൊലപ്പെടുത്തിയിരുന്നു.

Top