എന്തു വിലകൊടുത്തും തോമസ് ചാണ്ടിയുടെ കുട്ടനാട് മണ്ഡലം തിരിച്ചെടുക്കുമെന്ന് സിപിഎം

Thomas chandy

ആലപ്പുഴ : തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് ഏറ്റെടുക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. സി.പി.എം മല്‍സരിച്ചിരുന്ന സീറ്റ് വിട്ടുകൊടുത്തത് മണ്ടത്തരമായിപ്പോയെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിക്ക് ഏറെ വൈകാരിക ബന്ധമുളള സ്ഥലമാണ് കുട്ടനാട്. എന്തു വിലകൊടുത്തും മണ്ഡലം തിരിച്ചെടുക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

Top