ഒടുവില്‍ കാവിക്ക് വഴങ്ങി ഗവര്‍ണ്ണര്‍ ? ഗുരുതര ആരോപണവുമായി സി.പി.എം

p.-sadhasivam

തിരുവനന്തപുരം: ഗവര്‍ണര്‍ പി.സദാശിവം കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള സി.പി.എം പ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം. സി.പി.എം നോമിനികളായ ഷിജുഖാനെയും അഡ്വ.ജി. സുഗുണനെയുമാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്.

ഗവര്‍ണര്‍ ആര്‍.എസ്.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇവരെ ഒഴിവാക്കിയതെന്നും സംഘപരിവാര്‍ ആഭിമുഖ്യമുളളവരെയാണ് പകരം നിയമിച്ചതെന്നും സി.പി.എം ആരോപിച്ചു. ഗവര്‍ണറുടെ ചുമതല രാഷ്ട്രീയ താത്പര്യത്തിന് വിനിയോഗിച്ചു. സര്‍വകലാശാല നല്‍കുന്ന പാനലില്‍ നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കീഴ്വഴക്കം ലംഘിച്ചെന്നും സി.പി.എം നേതൃത്വം കുറ്റപ്പെടുത്തി.

Top