ആലപ്പുഴയിൽ സി.പി.എം തോൽവി സമ്മതിച്ചു കഴിഞ്ഞെന്ന് ഡി.സി.സി അധ്യക്ഷന്‍ എം.ലിജു

ആലപ്പുഴ : ആലപ്പുഴയില്‍ സി.പി.എം തോല്‍വി സമ്മതിച്ചു കഴിഞ്ഞെന്ന് ഡി.സി.സി അധ്യക്ഷന്‍ എം.ലിജു. കോണ്‍ഗ്രസ്സ് – ബി.ജെ.പി ഒത്തുകളിയെന്ന് സി.പി.എം ആരോപിക്കുന്നത് പരാജയ ഭീതി കൊണ്ടാണന്നും ആലപ്പുഴയില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും ലിജു അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനങ്ങള്‍ വിധി എഴുതി. ഉയര്‍ന്ന പോളിംഗ് ശതമാനം യു.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ആയിരുന്നുവെന്നും ഷാനിമോള്‍ മികച്ച വിജയം നേടുമെന്നും ലിജു വ്യക്തമാക്കി.

Top