കാസര്‍ഗോഡ് പെരിയ ബസാറില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കാസര്‍ഗോഡ് : സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാസര്‍ഗോഡ് പെരിയ ബസാറില്‍ അരവിന്ദനും (45) ഒപ്പമുണ്ടായിരുന്ന മറ്റൊരു സി.പി.എം പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്.

പെരിയ കല്ല്യോട്ട് ഞായറാഴ്ച വെട്ടേറ്റു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ കല്യോട്ട് പലയിടങ്ങളിലും ഇന്ന് പരക്കെ അക്രമം അരങ്ങേറിയിരുന്നു. പോലീസ് കനത്ത സുരക്ഷയാണ് ജില്ലയിലും വിലാപയാത്രയ്ക്കും ഒരുക്കിയിരുന്നത്.

Top