തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ രണ്ട് സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. പ്രദീപ്, ഹരികൃഷ്ണൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top