ധര്‍മജന്‍ ബോള്‍ഗാട്ടിയെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍

കോഴിക്കോട്: നടനും ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയില്‍ ബൂത്ത് സന്ദര്‍ശനം നടത്തുമ്പോഴാണ് ധര്‍മജനെ തടഞ്ഞത്.

സ്ഥാനാര്‍ത്ഥി ബൂത്ത് സന്ദര്‍ശനം നടത്താന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധര്‍മജനെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ന്ന് ചെറിയ വാക്കുതര്‍ക്കം ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ധര്‍മജനെ ബൂത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ മുതല്‍ തന്നെ ധര്‍മജന്‍ ബാലുശേരിയിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.

 

Top