കൊല്ലത്ത് സിപിഎം പ്രവര്‍ത്തകരും വിമത സ്ഥാനാര്‍ഥിയുടെ അനുയായികളും ഏറ്റുമുട്ടി

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടി വിമത സ്ഥാനാര്‍ഥിയുടെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ശ്രീകുമാറിന്റെ അനുയായികളും സിപിഎം പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. എറ്റുമുട്ടലില്‍ ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശ്രീകുമാര്‍ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മൈലം പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ് തര്‍ക്കം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 4 സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്നത്.

Top