ചോരചിന്തുന്ന രാഷ്ട്രീയം : കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

murder

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

പൂനൂര്‍ കൂറ്റേരിയില്‍ വച്ചാണ് മൊകേരി ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരന്‍ കൂടിയായ കാട്ടിന്റെവിട ചന്ദ്രനെ (52) അക്രമികള്‍ വെട്ടിയത്.

ഇരു കാലുകളും അറ്റുതൂങ്ങിയ നിലയില്‍ പൊലീസാണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ന് അക്രമം ഉണ്ടായത്.

Top