കൊടകര കുഴല്‍പ്പണ കേസില്‍ സിപിഎം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നു

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി റെജിലിനെയാണ് ചോദ്യം ചെയ്യുന്നത്. കെ. സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറേയും ചോദ്യം ചെയ്യുന്നുണ്ട്. തൃശ്ശൂര്‍ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍.

കുഴല്‍പ്പണം തട്ടിയെടുത്ത ശേഷം ദീപക്കില്‍ നിന്ന് മൂന്നു ലക്ഷം രൂപ റെജില്‍ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് റെജിലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. രണ്ട് കൊലക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.

 

 

Top