കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

കൊല്ലം : കൊല്ലത്ത് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കടയ്ക്കല്‍ ചിതറയിലെ സിപിഎം ബ്രാഞ്ച് അംഗം എ.എം. ബഷീറാണ് (70) കൊല്ലപ്പെട്ടത്.

ശനിയാഴ്‌ച രാവിലെ കോണ്‍ഗ്രസ്‌ ഗുണ്ടയായ ഷാജഹാന്‍ വീട്ടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. 9 കുത്തുകള്‍ ആണ്‌ ശരീരത്തിലുള്ളത്‌.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോപിക്കുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലം ചിതറ പഞ്ചായത്തില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top