നെയ്യാറ്റിന്‍കരയില്‍ സിപിഎം പ്രവര്‍ത്തക തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സി പി എം പ്രവര്‍ത്തകയായ യുവതി ആത്മഹത്യ ചെയ്തു. പാറശാല അഴകിക്കോണം സ്വദേശി ആശയാണ് മരിച്ചത്. 41 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഉദിയന്‍കുളങ്ങരയില്‍ സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സി.പി.എം പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഇവര്‍ ചെങ്കല്‍ പഞ്ചായത്തിലെ ആശാ വര്‍ക്കറാണ്. ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധിച്ചു. സംഭവ സ്ഥലത്ത് എത്തിയ പാറശാല പൊലീസിനെ നാട്ടുകാര്‍ തടഞ്ഞു. ആര്‍ ഡി ഒ എത്തിയ ശേഷമേ മൃതദേഹം നീക്കാന്‍ അനുവദിക്കൂ എന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

Top