cpm activist attack in thrissure

തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ വീണ്ടും സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പൊക്കുളങ്ങര പടിഞ്ഞാറ് ചെമ്പന്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശശികുമാറി(43)നാണ് വെട്ടേറ്റത്.

രാത്രി 10.30ന് പൊക്കുളങ്ങര പാലത്തിന് സമീപത്ത് വച്ചാണ് സംഭവം. വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ശശികുമാറിനെ പാലത്തിനു സമീപം മറഞ്ഞിരുന്ന മൂന്നംഗ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ ശശികുമാറിന്റെ സഹോദരങ്ങളും നാട്ടുകാരും ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

Top