CPl against Pinaray vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സിപിഐ രംഗത്ത്. പിണറായി മുണ്ടുടുത്ത മോദിയെന്ന് സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം.

മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം വിളിച്ചത് ശരിയായില്ലെന്നും വിമർശനമുയർന്നു. എന്നാൽ, ഇതിൽ തെറ്റില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശകന് മറുപടി നൽകി.

സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി അടക്കിഭരിക്കേണ്ടതില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

സിപിഎം കൈയേറിയ ഭൂമിക്ക് ചുളുവിൽ പട്ടയം നേടാമെന്ന് കരുതേണ്ടെന്നും സിപിഐ നേതാക്കള് വ്യക്തമാക്കി. നിലവിൽ സിപിഐയുടെ കൈയിലാണ് റവന്യൂ വകുപ്പ്.

സിപിഐ മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന് ആക്ഷേപിച്ച വൈദ്യുതി മന്ത്രി എ.കെ. ബാലനെതിരെയും സിപിഐ നിർവാഹക സമിതി യോഗത്തിൽ വിമർശനമുയർന്നു.

Top