ബിഹാർ സർക്കാറിൽ പങ്കാളിയാകുന്നതിനെ കുറിച്ച് തീരുമാനിക്കാൻ സിപിഐഎംഎൽ സംസ്ഥാന കമ്മിറ്റി ഇന്ന്

ബിഹാറിൽ സർക്കാരിന്റെ ഭാഗമാകണമോയെന്നതിൽ തീരുമാനമെടുക്കാൻ സി പി ഐ എം എൽ ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. 12 എംഎൽഎമാരാണ് ബിഹാറിൽ പാർട്ടിക്ക് ഉള്ളത്. സർക്കാർ നയങ്ങളിൽ സ്വാധീനം ചെലുത്താനുള്ള അംഗബലമില്ലാത്തതിനാൽ പുറത്തുനിന്ന് പിന്തുണയ്ക്കാം എന്നാണ് സിപിഎം, സിപിഐ പാർട്ടികളുടെ നിലപാട്. രണ്ടു എംഎൽഎമാർ സംസ്ഥാനത്ത് ഇരു പാർട്ടികൾക്കും ഉണ്ട്.

ഓഗസ്റ്റ് 15- ലെ മന്ത്രിസഭ രൂപീകരണത്തിന് മുൻപായി ആർ ജെ ഡി , ജെ ഡി യു കക്ഷികൾ തമ്മിൽ വകുപ്പുകൾ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സഖ്യയക്ഷിയായ കോൺഗ്രസിന് നാല് മന്ത്രിസ്ഥാനം കിട്ടാനാണ് സാധ്യത. ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ആര്‍ജെഡിയില്‍ നിന്ന് 18 മന്ത്രിമാരും ജെഡിയുവില്‍ നിന്ന് 13-14 മന്ത്രിമാരും ആയിരിക്കും സർക്കാരിലുണ്ടാവുക. കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരു മന്ത്രി സ്ഥാനവുമാകും ലഭിക്കുക. തേജസ്വി യാദവിനൊപ്പം സഹോദരൻ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം.

സിപിഐ എംഎൽഎ മന്ത്രിസഭയിൽ വേണമെന്ന നിലപാടാണ് ജെഡിയുവിന്. അങ്ങിനെ വരുമ്പോൾ ആർജെഡി മന്ത്രിസ്ഥാനം കുറയ്ക്കേണ്ടി വരും.

Top