കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീട് അടിച്ചു തകര്‍ത്ത പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകര്‍ത്ത കേസിലെ പ്രതികള്‍ പിടിയില്‍. പുലയനാര്‍ കോട്ട സ്വദേശി ചന്തു (45),പുത്തന്‍ തോപ്പ് സ്വദേശി സമീര്‍ (24), ചിറ്റാറ്റുമുക്ക് സ്വദേശി അന്‍ഷാദ് (24) എന്നിവരാണ് തുമ്പ പൊലീസിന്റെ പിടിയിലായത്. അക്രമ ശേഷം കഠിനംകുളത്തെ രഹസ്യ കേന്ദ്രത്തില്‍ ഒളിവിലായിരുന്നു ഇവര്‍.

ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് കഴക്കൂട്ടം നെഹ്റു ജംഗ്ഷനില്‍ ഷിജുവിന്റെ വീടിന് നേരെ അക്രമം നടത്തിയത്. സിപിഐഎം നെഹ്റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗമാണ് ഷിജു. ബൈക്കില്‍ എത്തിയ സംഘം വാളുമായി ചാടിയിറങ്ങി വീടിന്റെ ഗേറ്റ് ചവിട്ടി പൊളിക്കുന്നത് കണ്ട് വീടിന്റെ മുറ്റത്തു നിന്ന ഷിജു ഓടി വീട്ടില്‍ കയറി വാതില്‍ അടച്ചു രക്ഷപ്പെടുകയായിരുന്നു. ഷിജുവിനെ കൊല്ലുമെന്ന് പോര്‍വിളി മുഴക്കിയ സംഘം വീടിന്റെ ജനാലകള്‍ വെട്ടി പൊളിച്ചു. വീട്ടിലേയ്ക്ക് നാടന്‍ ബോംബും വലിച്ചെറിഞ്ഞു. ഇത് പൊട്ടിത്തെറിച്ചു വീടിന്റെ ജനാലയും ടിവിയും തകര്‍ന്നു.

ബോംബേറ് നടക്കുമ്പോള്‍ഷിജുവും ഭാര്യയും രണ്ടു മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടിനു പുറത്തെ ബഹളം കേട്ട് ഷിജുവിന്റെ ഭാര്യ ശാലിനി കുഞ്ഞിനെയും എടുത്ത്അടുക്കളഭാഗത്തേക്ക് ഓടിയതിനാല്‍ കുഞ്ഞിന് പരുക്കേറ്റില്ല.

Top