മലപ്പുറത്തും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കാന്‍ സിപിഐഎം; സമസ്ത പങ്കെടുത്തേക്കും

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാറാലി സംഘടിപ്പിക്കാന്‍ സിപിഐഎം. ഈ മാസം 17ന് വൈകുന്നേരമായിരിക്കും റാലി നടക്കുക. റാലിയില്‍ സമസ്തയും മറ്റു സംഘടനകളുടേയും പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുക്കുമെന്ന് ഉറപ്പു ലഭിച്ചതായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. റാലിയുടെ പ്രാഥമിക ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഇ എന്‍ മോഹന്‍ദാസ് അറിയിച്ചു.

മാര്‍ച്ച് ബസ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് കിഴക്കേതലയില്‍ സമാപിക്കും. പലസ്തീന്‍ ജനതയെ പിന്തുണക്കുന്ന എല്ലാവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ സഭകള്‍ ഉള്‍പ്പടെ എല്ലാ വിഭാഗത്തേയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കാന്‍ സന്നദ്ധമാണെങ്കില്‍ അദ്ദേഹത്തേയും പങ്കെടുപ്പിക്കും. അത് അദ്ദേഹത്തെ ആശ്രയിച്ചാണ് എന്നും ഇ എന്‍ മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു സിപിഐഎമ്മിന്റെ ലസ്തീന്‍ ഐക്യാര്‍ഢ്യ റാലി കോഴിക്കോട് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയമായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസര്‍ അറാഫത്ത് നഗറിലാണ് സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി പരിപാടി സംഘടിപ്പിച്ചത്.

Top