കോട്ടയം സീറ്റില്‍ സി.പി.എമ്മിന് മാത്രമാണ് വിജയ സാധ്യതയുള്ളതെന്ന് വി.എന്‍ വാസവന്‍

കോട്ടയം : കോട്ടയം ലോക്‌സഭാ സീറ്റില്‍ സി.പി.എം മത്സരിക്കുമെന്നും ഘടകകക്ഷികള്‍ ജയിച്ചിട്ടില്ലാത്ത മണ്ഡലത്തില്‍ സി.പി.എമ്മിന് മാത്രമാണ് വിജയ സാധ്യതയുള്ളതെന്നും ജില്ലാസെക്രട്ടറി വി.എന്‍ വാസവന്‍.

സംഘടനാ സംവിധാനം ദുര്‍ബലമായത് കൊണ്ടാണ് കഴിഞ്ഞ തവണ ജനതാദളിന് വിജയിക്കാന്‍ സാധിക്കാതിരുന്നതെന്നും വാസവന്‍ പറഞ്ഞു.

കോട്ടയം തന്നെ വേണമെന്ന് ആദ്യം നിലപാടെടുത്ത ജനതാദള്‍ എസ് വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലം തേടാന്‍ തയ്യാറായതോടെയാണ് കോട്ടയം സീറ്റില്‍ സി.പി.എം തന്നെ മത്സരിക്കുമെന്ന് ഉറപ്പായത്.

കോട്ടയം വേണമെന്ന് വാശിയില്ലെന്നും വിജയ സാധ്യതയുള്ള സീറ്റ് കിട്ടിയാല്‍ കോട്ടയം വെച്ച് മാറാന്‍ തയ്യാറാണെന്നും ജനതാദള്‍ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ സീറ്റ് കാര്യത്തില്‍ ധാരണയിലെത്തും.

Top