തൃശൂര്‍ ബിജെപിക്ക് തൊടാനാവില്ല, ഒരു സീറ്റിലും ബിജെപിക്ക് ജയിക്കാനാവില്ല; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തൃശൂര്‍ ബിജെപിക്ക് തൊടാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു സീറ്റിലും ബിജെപിക്ക് ജയിക്കാനാവില്ല. കളവ് പറയുക എന്നതാണ് ബിജെപിയുടെ മുഖമുദ്ര. ശോഭനയെ ബിജെപിയുടെ അറയില്‍ ആക്കാന്‍ ഉദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

നരേന്ദ്രമോദിയുടെ പ്രസംഗം കൗതുകകരമാണ്. കള്ളക്കടത്ത് പിടിക്കേണ്ടത് പ്രധാന മന്ത്രിയുടെ ഓഫീസാണ്. എന്തേ കള്ളക്കടത്ത് പിടിക്കാത്തത്. പ്രതികളെ സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയത് കേന്ദ്ര ഏജന്‍സികളാണെന്നും നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സൂചിപ്പിച്ച് എം വി ഗോവിന്ദന്‍ പറഞ്ഞു.പ്രധാന മന്ത്രിയുടെ അവസ്ഥ പരിതാപകരമാണ്. അമിത് ഷാ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പദയാത്ര നടത്തി. എന്നിട്ട് എന്ത് സംഭവിച്ചു. തൃശ്ശൂരിന്റെ കാര്യവും അങ്ങനെയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആല്‍മരം മുറിക്കെതിരെ പ്രതിഷേധ സമരം; തൃശ്ശൂര്‍ നഗരത്തില്‍ ബിജെപി-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം കേരളത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ട്. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബന്ധമുണ്ട്. സ്വര്‍ണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജന്‍സികള്‍ അവിടെ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്നും എന്നിട്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വര്‍ണക്കടത്ത് ആയുധമാക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.

Top