സജി ചെറിയാനെ മന്ത്രിസഭയിലെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മന്ത്രിസഭയിലേക്ക് തിരികെ എടുക്കുന്നതില്‍ നിലവില്‍ തീരുമാനമൊന്നുമില്ല. ഇന്ന് തീരുമാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാനെതിരെ രണ്ടു കേസാണ് ഉണ്ടായിരുന്നത്. അതിലൊന്ന് ഇല്ലാതായി. ഒന്നില്‍ കോടതി വിധി പറഞ്ഞു. ഇപ്പോള്‍ ഒരു കേസും അദ്ദേഹത്തിന്റെ പേരില്‍ ഇല്ലെന്നും മന്ത്രിസഭയില്‍ എടുക്കുന്നതില്‍ ആവശ്യമായി പരിശോധന നടത്തി തീരുമാനമെടുക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി എടുത്ത നിലപാടിന്റെ ഭാഗമായാണ് അന്ന് സജി ചെറിയാന്‍ രാജിവച്ചത്. കേസ് ഉള്ളതുകൊണ്ടല്ല സജി ചെറിയാനോട് രാജി വയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. ധാര്‍മ്മികതയുടെ പേരിലാണ് അന്ന് നടപടിയെടുത്തത്. അന്ന് കോടതിയുടെ വിധി ഉണ്ടായിരുന്നില്ല. അത് സംബന്ധിച്ച് കോടതി തന്നെ ഇപ്പോള്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. അത് സംബന്ധിച്ച് ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

Top