ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട്; ജാഥയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ

കോഴിക്കോട്: സി.പി.എം.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട്ട്. ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിൽ നിന്നാണ് ലെ രണ്ടാം ദിന പര്യടനം ഇന്ന് ആരംഭിക്ക. ആയഞ്ചേരി , വടകര, കൊയിലാണ്ടി സ്വീകരണങ്ങൾക്ക് ശേഷം കോഴിക്കോട് കടപ്പുറത്താണ് സമാപനം. ഞായറാഴ്ച ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈകീട്ടോടെ ജാഥ മലപ്പുറത്തേക്ക് പ്രവേശിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാതെ മാറിനിൽക്കുന്ന ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ അതേസമയം കൊച്ചിയിൽ വിവാദ ഇടനിലക്കാരനൊപ്പം ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തത് ചർച്ചയും വിവാദവുമായി.

Top