സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം സംസ്ഥാന സമിതി ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ഒരു തീരുമാനവും സംസ്ഥാന സമിതിയിൽ കൈക്കൊള്ളാൻ സാധ്യതയുണ്ട്.

ഗവർണർക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിലെ വിവാദം അവസാനിപ്പിക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പാർട്ടിക്ക് വിശദീകരണം നൽകി. പെൻഷൻ പ്രായം കൂട്ടുന്നത് പാർട്ടി നയം അല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ചട്ടക്കൂട് രൂപീകരിച്ചപ്പോൾ സംഭവിച്ചതാണെന്നും പാർട്ടി നയം അല്ലാത്തതിനാലാണ് പിൻവലിച്ചത് എന്നുമാണ് മുഖ്യമന്ത്രി പാർട്ടിക്ക് നൽകിയ വിശദീകരണം. നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഇനി പാർട്ടിയോട് കൂടി ആലോചിക്കുമെന്നും ധാരണയായിട്ടുണ്ട്. മാറിയ കാലത്തിനനുസരിച്ച് തൊഴിലാളി സംഘടനകളുടെ പ്രവർത്തനം രീതി മാറ്റാൻ റേഡിയോ രേഖ പുതുക്കുന്ന കാര്യമാണ് സിപിഎം സംസ്ഥാന സമിതിയിൽ വരുന്ന മറ്റൊരു പ്രധാന വിഷയം.

Top