സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ കമ്മിറ്റിയില്‍ യുവാക്കള്‍ക്ക് പരിഗണന ലഭിച്ചേക്കും. നിലവിലെ സെക്രട്ടറിയായ എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും.

സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസമായി തുടരുന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. വൈകിട്ട് നാലിന് പഴങ്ങാടിയിലാണ് സമാപന സമ്മേളനം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Top