സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ; ശബരിമല വിഷയം ചര്‍ച്ചയില്‍

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചേരും. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പാര്‍ട്ടി മുന്‍ കൈയെടുക്കില്ലെന്ന സിപിഎം തെറ്റ് തിരുത്തല്‍ നയത്തിന് ശേഷം വന്ന പുതിയ വിധി സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യും.

മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമല സംബന്ധിച്ച സര്‍ക്കാര്‍ നീക്കങ്ങള്‍ മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും.

മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തല്‍ക്കാലം ഇത്തവണ ശബരിമലയില്‍ വേണ്ടെന്നാണ് തീരുമാനം.

എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും. ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്.

Top