‘ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു’, തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു. ഉപഗ്രഹ സർവ്വേ ഭാഗികമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗാഡ്ഗിൽ – കസ്തൂരി രംഗൻ സമരങ്ങളുടെ മുന്നിൽ നിന്ന താമരശേരി രൂപത ബഫർ സോൺ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്. ബഫർസോൺ വിഷയത്തിൽ ഉപഗ്രഹമാപ്പ് തയ്യാറാക്കിയവർക്ക് മാപ്പില്ല. അപാകതകൾ നിറ‍ഞ്ഞ സർവേ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

ഗാഡ്ഗിൽ -കസ്തൂരി രംഗൻ സമരങ്ങളുടെ മുന്നിൽ നിന്ന താമരശേരി രൂപത ബഫർ സോൺ വിഷയത്തിലും പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ആദ്യ ഘട്ടമായി നാളെ ബഫർസോൺ ഭീഷണി നിലനിൽക്കുന്ന കൂരാച്ചപണ്ട്, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മലയോര മേഖലകളിൽ കർഷക അതിജീവിന സമിതിയുടെ നേതൃത്വത്തിൽ സമരം നടക്കും. ഓഗസ്റ്റിൽ തന്നെ ഉപഗ്രഹ സർവേ പൂർത്തിയായിട്ടും റിപ്പോർട്ട് പുറത്തുവിടാതിരുന്നതിൽ വനം വകുപ്പ് ഉന്നതരുടെ ഗൂഡാലോചനയുണ്ടെന്നാണ് സഭയുടെ ആരോപണം. സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിക്ക് മുന്നിൽ ബഫർ സോൺ മേഖലയിലെ പ്രശ്നങ്ങൾ പരമാവധി എത്തിക്കാനും രൂപത തീരുമാനിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഹെൽപ് ഡസ്കുകൾ രൂപീകരിച്ച് പരാതികൾ സ്വീകരിക്കും.

Top