സിപിഐ എം പ്രവര്‍ത്തകന്റെ കൊലപാതകം; 7 ആര്‍എസ്എസുകാരെ പ്രതി ചേര്‍ത്തു

തൃശൂര്‍; തൃശ്ശൂര്‍ തിരുനെല്ലൂര്‍ സ്വദേശിയായ സിപി ഐ എം പ്രവര്‍ത്തകന്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ 7 ആര്‍എസ്എസുകാരെ പ്രതി ചേര്‍ത്തു. ജില്ലാ സെഷന്‍സ് കോടതിയാണ് ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസ് ശിക്ഷാവിധിക്കായി മാറ്റിവച്ചിരിക്കുകയാണ്, ശിക്ഷ എന്തെന്ന് ഉച്ചക്ക് ശേഷം വിധിക്കും .

2015 മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു കൊലപാതകം നടന്നത്. ഹോട്ടലില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം തിരികെ പോകുമ്പോഴായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആകമണം. കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം ഷിഹാബുദ്ദീനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

എളവള്ളിയില്‍ നവീന്‍, ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് പ്രമോദ്, ചുക്കുബസാറില്‍ രാഹുല്‍, ചുക്കു ബസാറിലുള്ള വൈശാഖ്, തിരുനെല്ലൂര്‍ തെക്കേപ്പാട്ട് സുബിന്‍ എന്ന കണ്ണന്‍, പാവറട്ടി ബിജു, എളവള്ളി കളപ്പുരയ്ക്കല്‍ വിജയശങ്കര്‍ എന്നിവരാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍.

Top