‘പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം’; സിപിഐഎം പോളിറ്റ് ബ്യൂറോ

ഡല്‍ഹി: സിഎഎ വിജ്ഞാപനത്തെ എതിര്‍ത്ത് സിപിഐഎം പോളിറ്റ് ബ്യൂറോ. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി. മറ്റ് രാജ്യങ്ങളില്‍ നിന്നുവരുന്ന മുസ്ലിംമത വിഭാഗത്തോട് വിവേചനം കാണിക്കുന്നു. മുസ്ലിം വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പറയുന്നു.

സിഎഎ എതിര്‍ക്കുന്ന സംസ്ഥാനങ്ങളുടെ അധികാരത്തെയും കവര്‍ന്നെടുക്കുന്ന തരത്തിലാണ് ചട്ടങ്ങള്‍. സിഎഎ പാര്‍ലമെന്റ് പാസാക്കി നാല് വര്‍ഷം കഴിയുമ്പോഴാണ് വിജ്ഞാപനം ഇറക്കുന്നതെന്നും വിജ്ഞാപനം ഇറക്കിയ സമയവും സംശയാസ്പദമാണെന്നും പോളിറ്റ് ബ്യൂറോ നിരീക്ഷിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ വിജ്ഞാപനം ഇറക്കിയത് മത ധ്രുവീകരണം മാത്രം ലക്ഷ്യം വച്ചെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

Top