ലോകായുക്ത ഭേദഗതി; വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎം

akg-centre-new

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേതഗതി നടപ്പിലാക്കുന്നതില്‍ ഉറച്ച് സി പി ഐ എം. ഭേദഗതിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ലായി കൊണ്ടുവരുമെന്നും നേതൃത്വം വ്യക്തമാക്കി. സി പി ഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സി പി ഐ എം സെക്രട്ടേറിയേറ്റിന്റെ തീരുമാനം. അതേസമയം സര്‍ക്കാരിനെ സംബന്ധിച്ച് ആശ്വാസകരമായ വിധിയാണ് ലോകായുക്തയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

ഇതിനിടെ ലോകായുക്ത ഉത്തരവില്‍ തനിക്കെതിരെ വന്നത് ആരോപണ പരമ്പരകളെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ പരമ്പര തീര്‍ത്തു. കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല. വലിയ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ സ്ഥാനം ലഭിക്കാത്തതിന്റെ ഇച്ഛാഭംഗമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുനന്ത് രമേശ് ചെന്നിത്തലയ്ക്ക് ചേര്‍ന്നതല്ലെന്നും മന്ത്രി പറഞ്ഞു.

 

Top