സിപിഎമ്മിന്റെ വേദിയിലേക്ക് ഓടിക്കയറി എംഎസ്എഫ്; മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: അനധികൃത നിയമനങ്ങളില്‍ പ്രതിഷേധിച്ച് എംഎസ്എഫിന്റെ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ ഏഴ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. ചിതറി ഓടിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ സമീപത്തെ സിപിഎമ്മിന്റെ കര്‍ഷക സമര ഐക്യദാര്‍ഢ്യ വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി.

എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നാലെ സിപിഎം-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് വീണ്ടും ലാത്തിചാര്‍ജ് നടത്തി എംഎസ്എഫ് പ്രവര്‍ത്തകരെ ഓടിച്ചു. വിപി സാനുവിന് നേരെ കല്ലേറുണ്ടായെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. കള്ള പ്രചാരണമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ പ്രതികരിച്ചു.

 

Top