വര്‍ഗീയ പെരുമാറ്റം; വടകര പൊലീസിനെതിരെ സി.പി.എം മാര്‍ച്ച്

കോഴിക്കോട്: വടകര പൊലീസിനെതിരെ സി പി എം മാര്‍ച്ച്. വടകര എസ് ഐ ഷറഫുദ്ധീന്‍ വര്‍ഗീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച്. വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ എസ് ഐക്കും സിഐക്കുമെതിരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.

കലോത്സവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്തുവെന്നാണ് എസ്‌ഐക്കെതിരായ ആരോപണം. ഇവിടെ പ്രശ്‌നമുണ്ടാക്കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടെന്നും സി പി എം ആരോപിച്ചു.

Top