വിദ്യാര്‍ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി തെറ്റ്: വിമര്‍ശനവുമായി പ്രകാശ് കാരാട്ട്

prakash karat

ന്യൂഡല്‍ഹി: പന്തീരങ്കാവ് യു.എ.പി.എ അറസ്റ്റിനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വിദ്യാര്‍ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്നും, സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

പോലീസ് പ്രവര്‍ത്തിച്ചത് തെറ്റായ രീതിയിലാണ്. ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ല. യു.എ.പി.എ എന്ന കരിനിയമത്തെ എല്ലാകാലത്തും സി.പി.എം എതിര്‍ത്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരുടെ മാവോവാദി ബന്ധത്തെ കുറിച്ച് അന്വേഷിക്കാനായി സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

Top