വനിതാ നേതാവിനെ വീട് കയറി ആക്രമിച്ചു; സിപിഐഎം നേതാവിനെ പുറത്താക്കി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് സിപിഐഎം പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിസംസണെയാണ് പുറത്താക്കിയത്. സിപിഐ വനിതാ നേതാവിനെ വീട് കയറി ആക്രമിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി.മാരാരിക്കുളം വളവനാട് ലോക്കൽ കമ്മിറ്റിയുടേതാണ് നടപടി. ജോസ് സിംസണെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ ഏരിയാ കമ്മിറ്റി തീരുമാനം ഉടനുണ്ടാകും.

മാരാരിക്കുളം വളവനാട് ലോക്കൽ കമ്മിറ്റിയുടേതാണ് നടപടി. ജോസ് സിംസണെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ ഏരിയാ കമ്മിറ്റി തീരുമാനം ഉടനുണ്ടാകും. ആര്യാട് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ ലോക്കൽകമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനാണ് മർദനമേറ്റത്. ലീലാമ്മ ജേക്കബിന്റെ ഭർത്താവിനും അക്രമത്തിൽ പരുക്കേറ്റിരുന്നു.രാത്രി വീട്ടിൽ കയറി ലീലാമ്മയെയും ഭർത്താവിനേയും ജോസ് ആക്രമിക്കുകയായിരുന്നു.

Top